Sunday, December 9


                     ലുമുംബ 

                   ഒരു ചരിത്രപ്പിഴവ്‌



 ലുമുംബയെ തറച്ച കുരിശ്   എന്നഎന്റെ  കവിത സവിശേഷശ്രദ്ധ നേടിയത്‌  ആശയത്തിന്‍റെ  സാര്‍വലൌകികത, മനുഷ്യസ്നേഹം , ത്യാഗത്തെ തിരിച്ചറിയല്‍,  എന്നിവ കൊണ്ടാണ്‌  എന്ന് പറയാം.    ലുമുംബയുടെ വധം  അധാര്‍മികവും അനീതിയും മൃഗീയവുമാണെന്ന്

ഞാന്‍  ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍  കേരളത്തിലെ  ഒരു കുഗ്രാമവാസി  ,    വിശ്വമാനവത്വം  എന്ന   മോഹം വിളംബരപ്പെടുത്തുകയായിരുന്നു.  സാമ്രാജ്യത്വശക്തികള്‍ ലുമുംബയെ തറച്ച കുരിശ്  അവരെ വെറുതെ വിടുകയില്ല , എന്ന   എന്റെ  കണക്കുക്കൂട്ടല്‍  പിഴച്ചില്ല.  ഏതാനും  വര്‍ഷങ്ങള്‍ക്കകം   ബെല്‍ജിയം ഗവണ്മെന്‍റ്  ലുമുംബ വധത്തില്‍  ലോകത്തോട്‌  മാപ്പുപറഞ്ഞു.

                ഈ സംഭവങ്ങളോടുള്ള      എന്റെ  പ്രതികരണങ്ങള്‍    സാന്ദര്ഭികങ്ങളോ,   താ ല്കാലികങ്ങളോ    ആയിരുന്നില്ല, മറിച്ച്   രണ്ടു ലോക മഹായുദ്ധങ്ങള്‍    ലോകത്തിനു  നല്‍കിയ   സമ്മാ നങ്ങളെക്കുറിച്ചുള്ള    ഉത്കണ്ഠകളായിരുന്നു.   എന്തായിരുന്നു,  ആ   സമ്മാനങ്ങള്‍ ?

ഒന്നു സാമ്രാജ്യത്വം,   രണ്ടു  ദാരിദ്ര്യം.

എന്റെ  ആദ്യകാല   കവിതകളുടെ    ഉന്നം  അഥവാ   ലക്‌ഷ്യം    സാമ്രാജ്യത്വത്തിന്റെ   തകര്‍ച്ചയും    സാര്‍വദേശീയ  മാനവ സാഹോദര്യവും  ആയിരുന്നു.    അതിന്റെ വിശദാംശങ്ങളെ ക്കുറിച്ച്     വഴിയെ വിവരിക്കാം.



ആ കവിത   ഞാനിവിടെ    ചേര്‍ക്കട്ടെ.





                                ലുമുംബയെ തറച്ച കുരിശ്
1961   FEBR. 4


ഐക്യരാഷ്ട്രസഭ

മാപ്പുസാക്ഷിയായി മരവിച്ചു നിന്നപ്പോള്‍,

പട്ടാപ്പകല്‍, 

ആ കശാപ്പു നടന്നു

കൊളോണിയലിസത്തിന്റെ ആ കശാപ്പ് നടന്നു.

ലുമുംബ വധിക്കപ്പെട്ടു.

നാഗരികതയുടെ
നാല്‍ക്കവലകള്‍ നടുങ്ങി.
നവോത്ഥാനത്തിന്റെ
ആദ്യത്തെ അദ്ധ്യായം കണ്ണീരില്‍ കുതിര്‍ന്നു.
ലുമുംബയുടെ രക്തം        കോംഗോയുടെ മാത്രമല്ല;
ആഫ്രിക്കയുടെ മാത്രമല്ല;
അഖിലലോകത്തിന്റെ
അല്ലും പകലും നടന്നുകേറുന്ന
മുഴുവന്‍ മനുഷ്യരാശിയുടെ രക്തം!
അതൊരു തീക്കടലായി
ഇരമ്പിവരുന്നു!
അത്
'തങ്കാനീക്കയിലെ കാലൊമ്പോ' ആയി
ആര്‍ത്തുവരുന്നു.
കോളനിപ്രഭുക്കളെ, വിറകൊള്ളുക!
ലുമുംബയെ തറച്ച കുരിശ് നിങ്ങളെ വിടില്ല!.
                    *****************************

ലുമുംബയെപ്പറ്റി  അല്പം................




                         Patrice Lumumba



Patrice Émery Lumumba (2 July 1925 – 17 January 1961) was a Congolese independence leader and the first legally elected Prime Minister of the Republic of the Congo after he helped win its independence from Belgium in June 1960. Only twelve weeks later, Lumumba's government was deposed in a coup during theCongo CrisisHe was subsequently imprisoned and executed by firing squad, an act that was committed with the assistance of the governments of Belgium and theUnited States, for which the Belgian government officially apologized in 2002.[

1 കമന്‍റുകള്‍:

Azeez . said...

ലുമുംബയെക്കുറിച്ചുള്ള ഈ എഴുത്തും കവിതയും എന്നെ അല്‍ഭുതപ്പെടുത്തുന്നു.റിപ്പബ്ലിക് ഓഫ് കോങ്കോയിലുള്ളവരെ ഞാന്‍ കണ്ടിട്ടുണ്ട്.കരിയുടെ കറുപ്പ്,ചകിരിമുടി, ഏറ്റവും അപരിഷ്കൃതര്‍ എന്നു പറയപ്പെടുന്നവ൪, ചുണ്ട് പരത്തി പാത്രം പോലെയാക്കുന്നവ൪, തുണിയില്ലാതെ വേട്ടക്കുപോകുന്നവ൪, ഗോത്രയുദ്ധം തുടങ്ങിയാല്‍ കുലം മുടിയുന്നതുവരെ കൊല തുടരുന്നവ൪...
അവരുടെ ഈ പ്രിയങ്കരനായ സാമ്പ്രാജ്യത്വവിരുദ്ധപോരാളി ലുമുംബയെക്കുറിച്ച് ദശാബ്ദങ്ങള്‍ക്കു മുമ്പ് ഒരു "കുഗ്രാമവാസിക്ക്" എന്നെ എഴുതുവാന്‍ കഴിവുണ്ടായി!ലുമുംബക്ക് അന്ന് ഒരു കവിത സമ൪പ്പിച്ച ഈ വിശ്വമാനവന് പ്രണാമം.

Post a Comment